Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവപച്ചക്കറി വിപണന ഉദ്ഘാടനം നടത്തി.
13/04/2019
ദേശീയ ക്ഷീരകര്‍ഷക കോണ്‍ഗ്രസിന്റെയും കര്‍ഷക കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജൈവപച്ചക്കറി വിപണനത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി അംഗം എന്‍.എം താഹ നിര്‍വഹിക്കുന്നു.

വൈക്കം: ദേശീയ ക്ഷീരകര്‍ഷക കോണ്‍ഗ്രസിന്റെയും കര്‍ഷക കോണ്‍ഗ്രസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൈവപച്ചക്കറി വിപണന ഉദ്ഘാടനം നടത്തി. ബ്രഹ്മമംഗലം ചേമ്പാല പാടശേഖരത്തിനുസമീപം നടന്ന ചടങ്ങില്‍ കെ.പി.സി.സി അംഗം എന്‍.എം താഹ ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.വി തോമസ് മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എം.കെ ഷിബു, ഷൈന്‍ പ്രകാശ്, ശിവദാസ് പാഴുമഠം, റെജി മേച്ചേരി, എസ്.ശ്യാംകുമാര്‍, രാഗിണി ഗോപി, എന്‍.കെ മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു.