വാര്‍ഷിക സമ്മേളനം നടത്തി
13/04/2019
കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന് വൈക്കം ഡിവിഷന് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന് വൈക്കം ഡിവിഷന് വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് സി.കെ കുമാരമോഹനന് നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ആര് ശശി, ഡിവിഷന് സെക്രട്ടറി ചന്ദ്രസേന കുറുപ്പ്, കെ.വിജയന്, സി.ടി കുര്യാക്കോസ്, ആര്.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന അംഗങ്ങളെ സമ്മേളനത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികളായി ആര്.രാജേന്ദ്രന് (പ്രസിഡന്റ്), എം.ശശിധരന് നായര്‍ (വൈസ് പ്രസിഡന്റ്), ചന്ദ്രസേനകുറുപ്പ് (സെക്രട്ടറി), സി.രാജശേഖരന് (ജോയിന്റ് സെക്രട്ടറി), സി.ടി കുര്യാക്കോസ് (ട്രഷറര്‍), എ.സെയ്ഫുദ്ദീന്‍ (കേന്ദ്രകമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.