Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ ദേവീ പ്രീതിക്കായി നടത്തിയ തേരൊരുക്കി പൂജ സമാപിച്ചു.
13/04/2019
ടി.വി പുരം മേഖല എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തില്‍ തേരൊരുക്കി പൂജയുടെ സമാപനത്തോടനുബന്ധിച്ച് 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലൂള്ള എതിരേല്‍പ്പ് താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ടി.വി പുരം മേഖല എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ ദേവീ പ്രീതിക്കായി നടത്തിയ തേരൊരുക്കി പൂജ സമാപിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി ജയചന്ദ്രന്‍ പോറ്റി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവതിക്ക് പ്രത്യേക പൂജകള്‍ നടത്തിയാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്. സമാപന ചടങ്ങിനോടനുബന്ധിച്ച് 1173-ാം നമ്പര്‍ ചെമ്മനത്തുകര എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ എതിരേല്‍പ്പ് താലപ്പൊലി നടത്തി. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പുറപ്പെട്ട താലപ്പൊലിക്ക് പ്രസിഡന്റ് ശശിധരന്‍ നായര്‍ പുഷ്പമംഗലം, സെക്രട്ടറി രാകേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, ശ്രീകാന്ത്, ഹരിഹരന്‍, വി.പി വിജയകുമാര്‍, വി.ആര്‍ അനൂപ്, മായ രാജേന്ദ്രന്‍, ഷീല അനില്‍ കുമാര്‍, സിന്ധു, സുശീല എന്നിവര്‍ നേതൃത്വം നല്‍കി. അറുപത് വര്‍ഷമായി മുടങ്ങിക്കിടന്ന ചടങ്ങാണ് സംയുക്ത എന്‍.എസ്.എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ പുനര്‍ജനിച്ചത്. ഇനിയുള്ള എല്ലാ വര്‍ഷവും തേരൊരുക്കി പൂജ നടത്തുന്ന ചടങ്ങ് ഉണ്ടാകും.