Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പിലരയന്റെ 258-ാം ജന്മവാര്‍ഷികാഘോഷം ഏപ്രില്‍ 28ന്
12/04/2019

വൈക്കം: ചെമ്പിലരയന്റെ 258-ാം ജന്മവാര്‍ഷികാഘോഷം വൈക്കം വ്യാപാരഭവന്‍ ഹാളില്‍ ഏപ്രില്‍ 28ന് വൈകിട്ട് 4 മണിക്ക് നടത്തും. അഖിലകേരള ധീവരസഭ പ്രസിഡന്റ് അഡ്വ. കെ.കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചെമ്പിലരയന്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി.എസ് നന്ദനന്‍ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സുമംഗല രാജേന്ദ്രന്‍ അനുസ്മരണ ഗീതം ആലപിക്കും. അജിത്കുമാര്‍ തൈലംപറമ്പില്‍ സ്വാഗതമാശംസിക്കും. കലാദര്‍പ്പണം രവീന്ദ്രനാഥ്, എന്‍.അനില്‍ ബിശ്വാസ്, നിര്‍മ്മല ഗോപി, ആര്‍.സന്തോഷ്, രാധാ ജി നായര്‍, എം.കെ രാജു, ഭൈമി വിജയന്‍ എം.എം സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.