Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും
12/04/2019

വൈക്കം: കേരള സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കുവേണ്ടി നാടക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുദ്ര കള്‍ച്ചറല്‍ ആന്റ് ആര്‍ട്ട്‌സ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ മെയ് ഒന്നു മുതല്‍ മൂന്നു വരെ തലയോലപ്പറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്. 12നും 20നും ഇടയില്‍ പ്രായമുള്ള അഭിനയകലയില്‍ വാസനയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. പരിശീലനം സൗജന്യമാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന മുദ്രയുമായി ബന്ധപ്പെടണം. ഫോണ്‍: 9446424407, 9037627433, 9446205792.