Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡ് നല്‍കി ആദരിച്ചു.
11/04/2019
ദീര്‍ഘകാലം വൈക്കം നഗരസഭയുടെ ചെയര്‍മാനായി സേവനം ചെയ്ത എസ്.നരസിംഹനായ്ക്കിനെ ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ വൈക്കം ലീജിയന്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

വൈക്കം: വൈക്കം നഗരസഭയുടെ ചെയര്‍മാനായി ദീര്‍ഘകാലം സേവനം ചെയ്ത എസ്.നരസിംഹനായ്ക്കിനെ ഇന്ത്യന്‍ സീനിയര്‍ ചേമ്പര്‍ വൈക്കം ലീജിയന്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. റോട്ടറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് പി.നാരായണന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി സാബു വര്‍ഗ്ഗീസ് ചുമതലയേറ്റു. സീനിയര്‍ ചേമ്പര്‍ നാഷണല്‍ പ്രസിഡന്റ് അജിത് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ വൈസ് പ്രസിഡന്റ് രാജന്‍ പൊതി, സെക്രട്ടറി വി.കെ ശ്രീകുമാര്‍, ട്രഷറര്‍ പി.അംബുജാക്ഷന്‍, എന്‍.ഷൈന്‍കുമാര്‍, ബസുവരാജ്, മുഹമ്മദ് കുട്ടി, ഉദയഭാനു, ശിവാനന്ദന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.