Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാഹന ജാഥക്ക് സ്വീകരണം നല്‍കും.
11/04/2019

വൈക്കം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന ജാഥക്ക് നാളെ നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കാന്‍ അസോസിയേഷന്‍ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. തലയോലപ്പറമ്പ്, ഉദയനാപുരം, ഉല്ലല്ല, അംബികാ മാര്‍ക്കറ്റ്, ടി.വി പുരം, വൈക്കം എന്നീ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 7.30ന് വൈക്കം കച്ചേരിക്കവലയില്‍ ജാഥ സമാപിക്കും.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ.എം മാണിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കെ.വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവട്ടം ജയകുമാര്‍, കെ.ബാബു, എം.കെ കാര്‍ത്തികേയന്‍, ഡി.വിജയന്‍, ടി.ആര്‍ രമേശന്‍, സി.ഡി ജോസ്, കെ.എന്‍ രമേശന്‍, സി.അജയകുമാര്‍, വി.മത്തായി എന്നിവര്‍ പ്രസംഗിച്ചു.