Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലപ്പഴക്കം ചെന്ന പഴകിയ ജീപ്പും അതിനെ ചുറ്റിത്തിരിഞ്ഞു കിടക്കുന്ന മാലിന്യവുമായി മിനി സിവില്‍ സ്റ്റേഷന്‍ പരിസരം
10/04/2019
വൈക്കം മിനിസിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കിടക്കുന്ന മാലിന്യകൂമ്പാരവും കാലപ്പഴക്കം ചെന്ന പഴകിയ ജീപ്പും.

വൈക്കം: സത്യഗ്രഹനഗരിക്ക് അഭിമാനമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരെയും ലജ്ജിപ്പിക്കുന്നതാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ഓഫീസുകള്‍ക്കും പരിമിതികളേറെയാണ്. ഇതിനിടയിലാണ് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കിടക്കുന്ന കാലപ്പഴക്കം ചെന്ന പഴകിയ ജീപ്പും അതിനെ ചുറ്റിത്തിരിഞ്ഞു കിടക്കുന്ന മാലിന്യവും. പഴയ മദ്യകുപ്പികള്‍ പോലും ഇവിടെ ചിതറി കിടക്കുന്നുണ്ട്. തഹസില്‍ ദാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇരിക്കുന്ന ഓഫീസിന്റെ അവസ്ഥയാണിത്. ഇതൊക്കെ കണ്ടിട്ടും കാണാത്തഭാവം നടിക്കുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത വലിയ വിവാദമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റ പണികള്‍ക്കുവേണ്ടി സിവില്‍ സ്റ്റേഷന്റെ പ്രധാന ഗേറ്റ് അധികാരികള്‍ അടച്ചിട്ടിരുന്നു. മുന്‍എം.എല്‍.എ പി.നാരായണന്‍ ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഗേറ്റ് തുറന്നു. ഇതുപോലെ പ്രതികരിക്കാന്‍ രാഷ്ട്രീയം മറന്ന് നേതാക്കള്‍ മുന്നിട്ടിറങ്ങണം. താലൂക്ക് ഓഫീസ്, സപ്ലൈ ഓഫീസ്, സബ് ട്രഷറി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ലേബര്‍ ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, വൈക്കം വില്ലേജ് ഓഫീസ് ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാമാണ് ഇതുപോലുള്ള ദുര്‍സത്യങ്ങള്‍ നിലകൊള്ളുന്നത്. ഇതിനോടു പ്രതികരിക്കാന്‍ ഇനിയും അധികാരികള്‍ മറന്നാല്‍ വര്‍ഷങ്ങള്‍ക്കുമുന്‍പുവരെ ക്ഷേത്രനഗരി അഭിമാനമായി കണ്ടിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ ജനങ്ങളെ വെറുപ്പിക്കാന്‍ ഇടയാക്കിയേക്കും.