Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലപ്പൊലി ഭക്തിനിര്‍ഭരമായി.
10/04/2019
മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലേക്ക് പള്ളിപ്രത്തുശ്ശേരി 909-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: ടി.വി പുരം മേഖല എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ ദേവീ പ്രീതിക്കായി തേരൊരുക്കി പൂജ നടത്തുന്നതിന്റെ ഭാഗമായി പള്ളിപ്രത്തുശ്ശേരി 909-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി ഭക്തിനിര്‍ഭരമായി. വൈകിട്ട് ദീപാരാധന സമയത്ത് ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച് താലങ്ങള്‍ ഭഗവതിക്ക് സമര്‍പ്പിച്ചു. പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍, വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി ആര്‍.ജഗദീഷ്, ശിവദാസന്‍ നായര്‍, നിശാന്ത്, ഗിരിജാ ജോജി, സുശീല രാധാകൃഷ്ണന്‍, സേതു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.