Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിശീലനം നടത്തി.
10/04/2019
കേരളം സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സഹൃദയയില്‍ സംഘടിപ്പിച്ച ദുര്‍ഗന്ധമില്ലാത്ത കോഴിവളര്‍ത്തല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിസ്റ്റര്‍ ജെസീന നിര്‍വഹിക്കുന്നു.

വൈക്കം: കെ.സി.ബി.സി യുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ കേരളാ സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദുര്‍ഗന്ധമില്ലാത്ത കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ പരിശീലകര്‍ക്കുള്ള പരിശീലനം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കോതമംഗലം രൂപതകളെ സഹകരിപ്പിച്ചുകൊണ്ട് ജീവിത പങ്കാളി നഷ്ടപ്പെട്ട വനിതകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി കേരള സോഷ്യല്‍ സര്‍വീസ് ഫോറം പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ ജെസീന ഉദ്ഘാടനം ചെയ്തു. പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റിയിലെ പരിശീലകന്‍ ഷിജു തോമസ് ക്ലാസ് എടുത്തു. സിസ്റ്റര്‍ ജെയ്‌സി ജോണ്‍, സെലിന്‍ പോള്‍, റോസി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.