അവാര്‍ഡ് ദാനവും എന്‍ഡോവ്മെന്റ് വിതരണവും
20/02/2016
താലൂക്ക് എന്‍.എസ്.എസ് യൂണിയനിലെ 2014-15ലെ മാതൃകാ കരയോഗ-വനിതാസമാജ- ബാലസമാജങ്ങള്ക്കുള്ള അവാര്‍ഡ് ദാനവും എന്‍ഡോവ്മെന്റ് വിതരണവും നാളെ ഉച്ചകഴിഞ്ഞ് 2.30ന് വടക്കേനട എന്‍.എസ്.എസ് ഓഡിറേറാറിയത്തില്‍ നടക്കും. യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്, എം.എസ്.എസ്.എസ് വൈസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, വനിതായൂണിയന്‍ പ്രസിഡന്റ് കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിക്കും.