Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു
10/04/2019

വൈക്കം: ആറാട്ടുകുളങ്ങരയിലെ കോണ്‍ഗ്രസ് 82-ാം ബൂത്തിന്റെ പ്രസിഡന്റ് കോലോത്തുപറമ്പ് ബിജുവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബിജു വൈക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. യൂ.ഡി.എഫ് കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, ചെയര്‍മാന്‍ അക്കരപ്പാടം ശശി, വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബിജുവിനെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വൈക്കം പോലീസ് കേസ്സെടുത്തു.