Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികാഘോഷം നടത്തി
10/04/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 116-ാം നമ്പര്‍ തോട്ടകം ശാഖയിലെ മഹാകവി കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ 14-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കുമാരനാശാന്റെ 146-ാമത് ജയന്തി ആഘോഷിച്ചു. സുരേഷ് വട്ടത്തറയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായയോഗം പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.ബി സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നാരായണഗുരു വിചാരകേന്ദ്രം ഡയറക്ടര്‍ അഡ്വ. രമണന്‍ കടമ്പറ മുഖ്യപ്രഭാഷണം നടത്തി. കണ്‍വീനര്‍ സന്ധ്യ വിനില്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ കമ്മിറ്റി സുരേഷ് ഒ.എസ്, മുന്‍ ശാഖാ സെക്രട്ടറി ഡി.പൊന്നപ്പന്‍, ചെയര്‍മാന്‍ രാധകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ചെയര്‍മാനായി സുരേഷ് പന്തല്‍ത്തറയെയും കണ്‍വീനറായി ബിന്ദു ഷിബുവിനെയും തെരഞ്ഞെടുത്തു.