ലോകാരോഗ്യദിനം ആചരിച്ചു.
09/04/2019
വൈക്കം: ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആന്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനം ആചരിച്ചു. ഗ്രന്ഥശാല ഹാളില്‍ കൂടിയ സമ്മേളനം ബ്ലോക്ക് കമ്മിറ്റിയംഗം കെ.എന്‍ നടേശന് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. രമണന് കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളെകുറിച്ച് ഡോ. കെ.വിശ്വംഭരന് ക്ലാസ്സെടുത്തു. സെക്രട്ടറി വി.ജതിന്, വൈസ് പ്രസിഡന്റ് റ്റി.ആര് രമേശന്, രക്ഷാധികാരി റ്റി.വി ചന്ദ്രശേഖരന്, ജോയിന്റ് സെക്രട്ടറി സി.റ്റി ജോസഫ്, ലൈബ്രേറിയന്‍ സുലഭ സുജയ്, വി.പി കനകാംബരന് എന്നിവര്‍ പ്രസംഗിച്ചു.