Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രചാരണജാഥ സംഘടിപ്പിച്ചു
09/04/2019

വൈക്കം: വര്‍ഗീയ ഫാസിസ്റ്റുകളെയും ആഗോളവല്‍ക്കരണ നടത്തിപ്പുകാരെയും അധികാരത്തില്‍നിന്നും പുറത്താക്കാന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കണമെന്ന് സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് കേന്ദ്ര കമ്മിറ്റി അംഗം ചാള്‍സ് ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് റെഡ്ഫ്‌ളാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണജാഥയുടെ ആദ്യദിവസത്തെ സമാപനം വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി സി.എസ് രാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു മഞ്ഞള്ളൂര്‍, എം.കെ ദിലീപ്, കെ.ഐ ജോസഫ്, പി.ജയപ്രകാശ്, സച്ചിന്‍ കെ.ടോമി എന്നിവര്‍ പ്രസംഗിച്ചു.