Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വന്‍ഷന്‍ 16നു നടക്കും
09/04/2019

വൈക്കം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വന്‍ഷന്‍ 16നു നടക്കും. വൈകുന്നേരം നാലിന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ജില്ലാ പ്രസിഡന്റ് രവി വി.സോമന്‍ ഉദ്ഘാടനം ചെയ്യും. അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മോഹന്‍ ഡി.ബാബു, പി.വി പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, പി.വി വിവേക്, കെ.കെ ചന്ദ്രന്‍, വൈക്കം ജയന്‍, കെ.സുരേഷ്‌കുമാര്‍, ശ്രീദേവി അനിരുദ്ധന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിക്കും.