Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിനോയ് ജോസഫിനെ ആദരിച്ചു.
08/04/2019
ശബ്ദമിശ്രണത്തിന് അവാര്‍ഡ് നേടിയ സിനോയ് ജോസഫിനെ വെച്ചൂര്‍ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ഉപഹാരം നല്‍കി ആദരിക്കുന്നു.

വൈക്കം: ശബ്ദമിശ്രണത്തിന് സംസ്ഥാന ചലച്ചിത്രഅവാര്‍ഡിന് അര്‍ഹനായ വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് സ്വദേശി സിനോയ് ജോസഫിനെ കോണ്‍ഗ്രസ് (ഐ) വെച്ചൂര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു. കാര്‍ബണ്‍ എന്ന സിനിമയിലെ ശബ്ദമിശ്രണത്തിനാണ് സിനോയ് ജോസഫിന് അവാര്‍ഡ് ലഭിച്ചത്. കെ.പി.സി.സി ഏകോപന സമിതിയംഗം അഡ്വ. എ.സനീഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി സണ്ണി കൊച്ചുപോട്ട അദ്ധ്യക്ഷത വഹിച്ചു. പി.ശിശുപാലന്‍, കെ.ആര്‍ ഷൈലകുമാര്‍, സോജി ജോര്‍ജ്ജ്, പി.കെ മണിലാല്‍, കെ.സുരേഷ്, സി.ഡി ജോസ്, പി.എസ് വേണു, ജ്യോതിഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.