Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനക്ലാസ് നടത്തി.
08/04/2019
എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ ഗുരുദര്‍ശന പഠനക്ലാസ് യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം 118-ാം നമ്പര്‍ കൊതവറ ശാഖ, യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം, കുടുംബയൂണിറ്റുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദര്‍ശന പാഠശാല പഠനക്ലാസ് നടത്തി. ശാഖാ നവതി സ്മാരക പ്രാര്‍ത്ഥനാലയത്തില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.വി ഷാജി വെട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സ്മിത അനില്‍കുമാര്‍ പഠന ക്ലാസ് നടത്തി. കെ.ടി അനില്‍കുമാര്‍, ഷീല ഷിബു, മുരളീധരന്‍ തോട്ടകം, അഭിലാഷ് വടക്കേത്തറ, കെ.വി പ്രസന്നന്‍, ദിനമണി മണിമല, രാജേഷ് കാപ്പള്ളില്‍, കെ.എന്‍ ഷാജി, പി.എസ് കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.