Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനസമ്പര്‍ക്ക യാത്ര നടത്തി.
08/04/2019
ടി.വി പുരത്ത് നടത്തിയ ഐ.എന്‍.ടി.യു.സി രാഷ്ട്രരക്ഷാ ഭവന സന്ദര്‍ശന യാത്ര ക്യാപ്റ്റന് സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് പതാക കൈമാറുന്നു.

വൈക്കം: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ തോമസ് ചാഴിക്കാടന് വോട്ടു ചെയ്യണമെന്നഭ്യര്‍ത്ഥിച്ചു കൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.വി പുരത്ത് രാഷ്ട്രരക്ഷാ ജനസമ്പര്‍ക്ക യാത്ര നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന യാത്രയുടെ ഭാഗമായി ടി.വി പുരത്തു നടത്തിയ പഞ്ചായത്തുതല ഭവന സന്ദര്‍ശന യാത്ര മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ജാഥാ ക്യാപ്റ്റന്‍ പി.കെ അനിയപ്പന് പതാക കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്രീരാജ് ഇരുമ്പേപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇടവട്ടം ജയകുമാര്‍, അഡ്വ. എസ്.സാനു, പി.ആര്‍ രത്‌നപ്പന്‍, ടി.അനില്‍കുമാര്‍, വര്‍ഗീസ് പുത്തന്‍ചിറ, മോഹന്‍ തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.