Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ കായിക പ്രേമികളുടെ ചിരകാലഭിലാഷമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്ന സ്വപ്‌നം പൂവണിയുന്നു.
06/04/2019

വൈക്കം: വൈക്കത്തെ കായിക പ്രേമികളുടെ ചിരകാലഭിലാഷമായ ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്ന സ്വപ്‌നം പൂവണിയുന്നു. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയ സ്റ്റേഡിയം വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയാണ് നിര്‍മ്മിച്ചത്. വൈക്കം-എറണാകുളം റോഡില്‍ കണിയാംതോട് പാലത്തിനു സമീപമാണ് സ്റ്റേഡിയം ഉയര്‍ന്നിരിക്കുന്നത്. 4 ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള സൗകര്യങ്ങള്‍, ടോയ്‌ലറ്റ്, സ്‌റ്റോര്‍, ഓഫീസ് റൂം എന്നിവ ഏര്‍പ്പാടാക്കിയുണ്ട്. എല്ലായിടത്തും പ്രകാശം ഒരുപോലെ ലഭിക്കുന്ന വിധത്തിലുള്ള ആധുനിക ലൈറ്റിംഗ് മറ്റൊരു പ്രത്യേകയാണ്. 5100 സ്‌ക്വയര്‍ ഫീറ്റോടുകൂടിയ വുഡന്‍ കോര്‍ട്ടാണ്. 80 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈക്കം ബാഡ്മിന്റണ്‍ അക്കാദമിയുടെ ഇരുപത്തഞ്ചോളം കായിക പ്രേമികള്‍ ചേര്‍ന്നാണ് മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ബാഡ്മിന്റണോടൊപ്പം ചെസ്സ് പരിശീലനവും ഉണ്ടാവും. ഇതിനു പുറമെ ബാഡ്മിന്റണ്‍ കളിക്കാര്‍ക്ക് സ്ഥിരമായി കളിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിനും കളിക്കുന്നതിനും ചെറിയ ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2014-ലാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉടലെടുത്തത്. നാളെ വൈകുന്നേരം 5 മണിക്ക് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ മുഖ്യാതിഥിയാണ്. വി.ബി.എ പ്രസിഡന്റ് ലൗജന്‍ എന്‍.പി അദ്ധ്യക്ഷത വഹിക്കും. അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ്ജ് തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡി.വൈ.എസ്.പി സുഭാഷ്.കെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അയ്മനം ബാബു കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം നടത്തും. കുഞ്ഞുമൈക്കിള്‍ മണര്‍കാട്, ജി.പ്രശാന്ത്, എന്‍.അനില്‍ ബിശ്വാസ് എന്നിവര്‍ ആദരിക്കല്‍ നിര്‍വഹിക്കും. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം അഡ്വ. വി.വി സത്യനും, ജേഴ്‌സി വിതരണോദ്ഘാടനം ശ്രീകുമാരന്‍ നായരും നടത്തും. ഡോ. വിനോദ്.പി, ആന്റണി എം.എ, ആല്‍വിന്‍ ഫ്രാന്‍സിസ്, എസ്.എ മധു, വി.ദേവാനന്ദ്, സന്തോഷ്.അര്‍, മനോജ്, രാജു ഇളമ്പാശ്ശേരി, എന്‍.ഷൈന്‍കുമാര്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ബിജു ഗോപാലന്‍, അനില്‍ മഴുവഞ്ചേരി, അഡ്വ. എ.മനാഫ്, സുബ്രഹ്മണ്യ അയ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും.