കര്‍ഷക സംഘടനകളുടെ കണ്വന്ഷന് നടത്തി
06/04/2019
വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എന്‍ വാസവനെ വിജയിപ്പിക്കാന്‍ വൈക്കം മണ്ഡലത്തിലെ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ കണ്വന്ഷന് തീരുമാനിച്ചു. എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ.കുഞ്ഞപ്പന് അധ്യക്ഷത വഹിച്ചു. കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്, മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. ഇന്നുമുതല്‍ പഞ്ചായത്തുകളില്‍ സംയുക്ത കര്‍ഷക യോഗങ്ങള്‍ ചേരാന്‍ യോഗം തീരുമാനിച്ചു.