Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാസമ്പര്‍ക്ക പരിപാടി നടത്തും
06/04/2019

വൈക്കം: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. പി.സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നാളെ രാവിലെ ആറ് മുതല്‍ മഹാസമ്പര്‍ക്ക പരിപാടി നടത്തും. എന്‍.ഡി.എയുടെ മുഴുവന്‍ പ്രവര്‍ത്തകരും നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഗൃഹസമ്പര്‍ക്കം നടത്തി വോട്ടര്‍മാരെ നേരില്‍ കാണും. എട്ടിന് സ്ഥാനാര്‍ത്ഥിയുടെ മണ്ഡലം പര്യടനം ആരംഭിക്കും. രാവിലെ എട്ടിന് വെള്ളൂര്‍ പുല്ലംപ്ലായി കവലയില്‍ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി 8.30ന് വലിയകവലയില്‍ സമാപിക്കും.