Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുളക്കുളം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.
18/02/2016

മുളക്കുളം പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. അവര്‍മ്മ, കാരിക്കോട്, കീഴൂര്‍, പൂഴിക്കോല്‍, കുന്നപ്പള്ളി, അറുനുറ്റിമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ വിഷമിക്കുന്നത്. വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പദ്ധതികള്‍ എല്ലാം നാമമാത്രമായി നടക്കുന്നുണ്ടെങ്കില്‍ പോലും പഞ്ചായത്തലെ സാധാരണ ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുന്നു. അധികാരികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പഞ്ചായത്തില്‍ കുടിവെള്ള പദ്ധതി എടുക്കാന്‍ സാധിക്കാത്ത എല്ലാ വീടുകളിലും സൗജന്യമായി പൈപ്പ് കണക്ഷന്‍ നല്‍കി കുടിവെള്ളമെത്തിക്കണമെന്നും പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും കുടിവെള്ള പദ്ധതി സുഖമമാക്കണമെന്നും കേരള കോണ്‍ഗ്രസ്സ് മുളക്കുളം മണ്ഡലം യോഗം അധികാരികളോട് ആവശ്യപ്പെട്ടു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സലിന്‍ കൊല്ലംകുഴി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജസ്റ്റീന്‍ വരീയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ജോണ്‍ ശാസ്താങ്കല്‍, പോള്‍ കൊല്ലപ്പള്ളി, എബി മണിയാട്ട്, സജിമാത്യൂ, ജോര്‍ജ്ജ് പാറക്കുഴി, ബി.സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.