Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് കൊടിയേറ്റി.
02/04/2019
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തന്ത്രി വടശ്ശേരിമന പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തന്ത്രി വടശ്ശേരിമന പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ആര്‍.ഗിരീഷ് സഹകാര്‍മ്മികനായി. കൊടിയേറ്റാനുള്ള കൊടിക്കയര്‍, കൊടിക്കൂറ എന്നിവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിനു ശേഷം ചുറ്റുവിളക്ക് നടത്തി. തിരുവരങ്ങില്‍ കലാപരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍ ദീപം തെളിയിച്ചു. ഉച്ചയ്ക്ക് 1ന് പ്രസാദം ഊട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലിയും നടന്നു. ക്ഷേത്രം പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് കെ.വി ബാലചന്ദ്രന്‍, സെക്രട്ടറി വി.എം രാജേഷ്, ഒ.എ വിജീവ്, കെ.എന്‍ സന്തോഷ്, മഹിളാസഭ പ്രസിഡന്റ് ഗീതാ മനോന്മണി, സെക്രട്ടറി പത്മ കരുണാകരന്‍, സീമ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഉത്സവത്തോടനുബന്ധിച്ചുള്ള വടക്കുപുറത്ത് കളംപാട്ട് 5ന് നടക്കും. രാവിലെ 9ന് ഉച്ചപ്പാടോടുകൂടി കളമെഴുത്ത് തുടങ്ങും. വൈകിട്ട് 5ന് സര്‍വ്വവിധ അലങ്കാരങ്ങളോടുകൂടി കളം പൂര്‍ത്തിയാകും. ആചാര്യന്‍ തേരൊഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളമെഴുത്തും പാട്ടും. 8ന് മീനഭരണി ഉത്സവം ആഘോഷിക്കും. രാവിലെ ശ്രീബലി, കലശാഭിഷേകം, വൈകിട്ട് കുംഭകലശാഭിഷേകം, താലപ്പൊലി, പൂമൂടല്‍, രാത്രി 1ന് വലിയകാണിക്ക, പുലര്‍ച്ചേ 2ന് ഗരുഡന്‍തൂക്കം, 5ന് ആറാട്ട് എന്നിവയും നടക്കും. 9ന് രാവിലെ 7ന് കലശാഭിഷേകവും 10ന് വലിയഗുരുതിയും നടക്കും.