Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശതകലശാഭിഷേകം നടത്തി.
02/04/2019
ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ശതകലശാഭിഷേകത്തിന്റെ ചടങ്ങുകള്‍ നടത്തുന്നു

വൈക്കം: ഇത്തിപ്പുഴ 128-ാം നമ്പര്‍ വടക്കേമുറി എസ്.എന്‍.ഡി.പി ശാഖയുടെ ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായ ശതകലശാഭിഷേകം നടത്തി. ക്ഷേത്രം തന്ത്രി വൈക്കശ്ശേരി സുരേഷ് മുഖ്യകാര്‍മ്മികനായി. നൂറുകലശങ്ങളിലെ ദ്രവ്യങ്ങള്‍ പൂജിച്ച് ഭഗവാന് അഭിഷേകം നടത്തി. മേല്‍ശാന്തി സുമേഷ്, ശാന്തിമാരായ കണ്ണന്‍, വിശ്വംഭരന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. അഡ്മിനിട്രേറ്റര്‍ രാജേഷ് തടത്തില്‍, പി.രാജേഷ് മോഹന്‍, പ്രഭാകരന്‍, മോഹനന്‍, വിജയന്‍, രമാ സജീവന്‍, ലീല ബാബു എന്നിവര്‍ നേതൃത്വം നല്‍കി.