Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പദ്ധതിയില്‍ 98.15 ശതമാനം തുക ചെലവഴിച്ച് കൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുന്‍നിരയില്‍
02/04/2019

വൈക്കം: വാര്‍ഷിക പദ്ധതിയില്‍ 98.15 ശതമാനം തുക ചെലവഴിച്ച് കൊണ്ട് വൈക്കം ബ്ലോക്ക് പഞ്ചായത്ത് മുന്‍നിരയിലെത്തി. സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 2018-19 വര്‍ഷത്തെ ജനറല്‍ ഫണ്ട്, പട്ടികവര്‍ഗ്ഗ ഫണ്ട്, മെയിന്റനന്‍സ് ഫണ്ട് എന്നിവയില്‍ മുഴുവന്‍ തുകയും ചെലവഴിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. കാര്‍ഷികമേഖലയില്‍ പെട്ടി, പറ, മോട്ടോര്‍, ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഇന്‍സന്റീവ്, കറവ പശുക്കള്‍ക്ക് കാലിത്തീറ്റ, പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, യൂ.പി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, ഇന്‍സിനറേറ്ററുകള്‍, ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടല്‍, കുലശേഖരമംഗലം എല്‍.പി സകൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം നിര്‍മ്മാണം, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പട്ടികജാതി കുടുംബങ്ങള്‍ക്ക് പി.വി.സി വാട്ടര്‍ ടാങ്കുകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതി തുടങ്ങി 80ഓളം പദ്ധതികളിലായി 4.5 കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞു. ഭരണസമിതിയുടെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് എം.വൈ ജയകുമാരി പറഞ്ഞു.