Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി
01/04/2019
കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ സോമന്റെ ചരമവാര്‍ഷിക അനുസ്മരണം സോമന്റെ വീട്ടുവളപ്പില്‍ കെ.പി.സി.സി അംഗം എന്‍.എം താഹ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോണ്‍ഗ്രസ് നേതാവായിരുന്ന എ.കെ സോമന്റെ പന്ത്രണ്ടാം ചരമവാര്‍ഷിക അനുസ്മരണം കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തി. വെട്ടിക്കാട്ടുമുക്കില്‍ സോമന്റെ വസതിയില്‍ ഛായചിത്രം അലങ്കരിച്ചുവച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.പി.സി.സി മെമ്പര്‍ എന്‍.എം താഹ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.വി സത്യന്‍, അഡ്വ. പി.പി സിബിച്ചന്‍, എം.വി മനോജ്, പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, അഡ്വ. പി.വി സുരേന്ദ്രന്‍, ജയ്‌ജോണ്‍ പേരയില്‍, വിജയമ്മ ബാബു, കെ.വി മനോഹരന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍, ജെസ്സി വര്‍ഗ്ഗീസ്, എസ്.ജയപ്രകാശ്, മോഹന്‍ കെ തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു.