Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭയുടെ നവതി ആഘോഷ മഹാസമ്മേളനം ഫെബ്രുവരി 19, 20 തീയതികളില്‍
18/02/2016

കേരള വേലന്‍ മഹാസഭയുടെ നവതി ആഘോഷ മഹാസമ്മേളനം ഫെബ്രുവരി 19, 20 തീയതികളില്‍ നടത്തുന്നു. ഇതോടനുബന്ധിച്ച് സംഘമിത്രം സ്വയം സഹായ സംഘത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നയപ്രഖ്യാപനവും നടത്തുന്നു. നവതി ആഘോഷ മഹാസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംഘമിത്രം സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ആഭ്യന്ത വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. ജോസ്.കെ.മാണി എം.പി മുഖ്യാതിഥിയാകുന്ന സമ്മേളനത്തില്‍ സംഘമിത്രം പ്രസിദ്ധീകരണത്തിന്റെ പ്രകാശന കര്‍മ്മം മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എന്‍.വി.ശശിധരന്‍ നയപ്രഖ്യാപനം നടത്തുന്നു. കെ.അജിത്ത് എം.എല്‍.എ, മോന്‍സ് ജോസഫ് എം.എല്‍.എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, എ.സി.മണിയമ്മ, അഡ്വ. വി.വി.സത്യന്‍, ടി.വി.ബാബു, എ.ജി.സുഗതന്‍, ഐ.ബാബു, എസ്.നാരായണന്‍, ശ്രീനിവാസ ബാബു, എന്‍.രാഘവന്‍, രാജപ്പന്‍, പ്രൊഫ.ഗോപിനാഥന്‍, ഡോ.ശ്രീകുമാര്‍, വിജയമ്മ ഗോപിദാസ്, ആര്‍.മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈക്കം താലൂക്ക് കമ്മററി പ്രസിഡന്റ് വി.എന്‍.കുട്ടപ്പന്‍ കൃതജ്ഞത പറയും. 19-ാം തീയതി വൈകിട്ട് 5 മണിക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും വൈക്കം ടി.കെ.മാധവ സ്‌ക്വയറില്‍ എത്തിച്ചേരുന്ന കൊടിമര, കൊടി, കൊടിക്കയര്‍ ജാഥകള്‍ സംയുക്തമായി ബോട്ടു ജെട്ടി മൈതാനിയിലെത്തി വൈകിട്ട് 6 മണിക്ക് പതാക ഉയര്‍ത്തുന്നതും 20-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് ടി.കെ.മാധവ സ്‌ക്വയറില്‍ നിന്ന് പ്രകടനം ആരംഭിച്ച് ബോട്ടുജെട്ടി മൈതാനിയിലെത്തി പൊതുസമ്മേളനം ആരംഭിക്കുന്നതുമാണ്. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍, ജനറല്‍ സെക്രട്ടറി എം.എസ്.ബാഹുലേയന്‍, സംസ്ഥാന ജോ.സെക്രട്ടറി എസ്.നാരായണന്‍, സംസ്ഥാന കമ്മററി അംഗങ്ങളായ കെ.ശങ്കരന്‍, വി.എന്‍.കുട്ടപ്പന്‍, താലൂക്ക് സെക്രട്ടറി എ.ജി.രവി എന്നിവര്‍ പങ്കെടുത്തു.