Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവസമൃദ്ധി 2019 പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 30ന്
01/04/2019

വൈക്കം: പ്രളയാനന്തര കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനായിട്ടുള്ള പുനര്‍ജ്ജനി പദ്ധതിയുടെ ഭാഗമായി വൈക്കം താലൂക്ക് ഫാമിങ്ങ് ആന്റ് മാര്‍ക്കറ്റിംഗ് സഹകരണസംഘം ഏര്‍പ്പെടുത്തിയിട്ടുള്ള ജൈവസമൃദ്ധി 2019 പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് നടക്കും. ഈ പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍, ഗ്രോബാഗുകള്‍, ഗാര്‍ഡന്‍സ്‌പ്രേയര്‍ തുടങ്ങിയവ സബ്‌സിഡി നിരക്കില്‍ നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ള സഹകരണസ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ ഏപ്രില്‍ 20ന് മുന്‍മ്പായി സംഘത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 9847681431, 8301935825