Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു.
01/04/2019
എറണാകുളം-അങ്കമാലി അതിരൂപതയുടെ ജീവാമൃതം പദ്ധതിയുടെ ഭാഗമായി നല്‍കുന്ന വാട്ടര്‍ പ്യൂരിഫയറിന്റെ വിതരണോദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിക്കുന്നു.

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ കാരിത്താസ് ഇറ്റലിയാനയുടെ സഹകരണത്തോടെ വൈക്കം മേഖലയില്‍ അഞ്ചുഗ്രാമങ്ങളില്‍ നടപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി വടയാര്‍ ഗ്രാമത്തിലെ 230 കുടുംബങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു. വടയാര്‍ ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ വികാരി ഫാ. തോമസ് കണ്ണാട്ടിന്റെ അദ്ധ്യക്ഷതയില്‍ സംഘടിപ്പിച്ച യോഗം സഹൃദയ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവള്ളി ഉദ്ഘാടനം ചെയ്തു. വാട്ടര്‍ പ്യൂരിഫയര്‍ വിതരണ ഉദ്ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല മാര്‍ട്ടിന്‍, ഗ്രാമപഞ്ചായത്തംഗം വിജയകുമാരി, തങ്കച്ചന്‍ തോട്ടാപ്പിള്ളി, സാബു മാളിയേക്കല്‍, പോള്‍ അലക്‌സ് പാറാശ്ശേരി, ജോസഫ് കെ.ജെ എന്നിവര്‍ സംസാരിച്ചു.