Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യാഗ്രഹസമരത്തിന്റെ 95-ാമത് വാര്‍ഷികം ആഘോഷിച്ചു.
01/04/2019

വൈക്കം: ചെമ്മനത്തുകര 1130-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈക്കം സത്യാഗ്രഹസമരത്തിന്റെ 95-ാമത് വാര്‍ഷികം ആഘോഷിച്ചു. ഓമന പരമേശ്വരന്‍ കറുകത്തലയുടെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അഡ്വ. രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ടി.ആര്‍ രമേശന്‍, സെക്രട്ടറി കെ.എല്‍ മോഹന്‍ദാസ്, കമ്മിറ്റിയംഗം രഞ്ചിത്ത് കറുകത്തല, പി.ദീപക്, ശാന്തിനി അജയകുമാര്‍, വൈക്കം നാണപ്പന്‍, രമണന്‍, മഹിളാമണി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ സരസകവി മൂലൂര്‍ എസ് പത്മനാഭപണിക്കരെയും ആറാട്ടുപുഴ വേലായുധപ്പണിക്കരെയും അനുസ്മരിച്ചു.