Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ട് കര്‍മവും ദീപപ്രകാശനവും നടത്തി
01/04/2019
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ വടക്കുപുറത്ത് കളംപാട്ടിന്റെ ദീപപ്രകാശനം മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള വടക്കുപുറത്ത് കളംപാട്ടിന്റെ കാല്‍നാട്ട് കര്‍മവും ദീപ പ്രകാശനവും മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്താണ് വടക്കുപുറത്ത് പാട്ടിന്റെ കാല്‍നാട്ട് കര്‍മം നടത്തിയത്. വെളിച്ചപ്പാട് അടയാളപ്പെടുത്തിയ മരം നിലം തൊടാതെ മുറിച്ചെടുത്ത് ആഘോഷപൂര്‍വം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിച്ചു. ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് ഭദ്രകാളിയുടെ വലിയ കളം വരച്ച് കളം പാട്ടും പൂജയും നടത്തും. അഞ്ചിനു രാത്രി എട്ടിനാണ് ആചാരവിധി പ്രകാരമുള്ള കളം പൂജ, തിരി ഉഴിച്ചില്‍, എതിരേല്‍പ്പ് എന്നിവ നടത്തുന്നത്. ആചാര്യന്‍ തേരൊളി രാമക്കുറുപ്പിന്റെ നേതൃത്വത്തിലാണ് കളമെഴുത്തും പാട്ടും നടത്തുന്നത്. കാല്‍നാട്ട് ചടങ്ങില്‍ മേല്‍ശാന്തി ആര്‍.ഗിരീഷ്, ദേവസ്വം പ്രസിഡന്റ് കെ.എന്‍ രാജേന്ദ്രന്‍, സെക്രട്ടറി എന്‍.എന്‍ രാജേഷ്, ട്രഷറര്‍ കെ.എന്‍ സന്തോഷ്, ഒ.എ വിജയന്‍ , കെ.വി ബാലചന്ദ്രന്‍, മഹിളാ സമിതി പ്രസിഡന്റ് ഗീത മനോഹരന്‍, സെക്രട്ടറി പത്മ കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.