Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളര്‍ത്തുനായ്ക്കളുടെ ജീവനെടുത്ത് പാര്‍വ്വോ വൈറസ്
30/03/2019

വൈക്കം: വളര്‍ത്തുനായ്ക്കളുടെ ജീവനുതന്നെ ഭീഷണിയായ വൈറസുരോഗമാണ് പാര്‍വ്വോ. സാധാരണയായി നായ്ക്കുട്ടികളെയാണ് ഈ രോഗം എളുപ്പം പിടിപെടുന്നത്. എല്ലാ പ്രായത്തിലുള്ള നായ്ക്കളെയും ഇത് ബാധിക്കാറുണ്ട്. കാലാവസ്ഥയില്‍ വന്ന വ്യതിയാനം മൂലം ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വയറുവേദന, ചര്‍ദ്ദി, രക്തം കലര്‍ന്ന വിസര്‍ജ്ജ്യം, ശക്തമായ വയറിളക്കം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഹൃദയപേശികളെയും രോഗം ബാധിച്ച് സാധാരണ നായ്ക്കള്‍ ചത്തുപോകും. ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുകയാണെങ്കില്‍ രോഗബാധ തടയാമെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. ഒ.റ്റി തങ്കച്ചന്‍ പറഞ്ഞു. ഗുരുതരമായ മറ്റൊരു വൈറസ് രോഗമാണ് കനയിന്‍ ഡിസ്റ്റംബര്‍. വിശപ്പില്ലായ്മ, പനി, കണ്ണിനു വീക്കം തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. ആദ്യലക്ഷണങ്ങള്‍ ഏതാനും ആഴ്ചകളിലേക്ക് പിന്നീട് പ്രകടമാവുകയില്ല. ശരീരപേശികളുടെ വിറയല്‍, പിന്‍കാലുകളുടെ തളര്‍ച്ച, താടിയെല്ലുകളുടെ അനിയന്ത്രിതമായ ചലനം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇതു പേവിഷബാധയായും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇത്തരം രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുകയാണ് ഫലപ്രദമായ വഴി.