Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിരുദ്ധ ക്യാമ്പയിനും സന്ദേശയാത്രയും നടത്തി.
30/03/2019
ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്ര

വൈക്കം: ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനും സന്ദേശയാത്രയും നടത്തി. സ്‌കൂളിനു മുന്നിലെ റോഡില്‍ വിദ്യാര്‍ത്ഥികള്‍ ഡ്രഗ്ഗ് ഫ്രീ സോണ്‍ എന്നെഴുതി പ്രചരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുമേഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, പ്രോഗ്രാം ഓഫീസര്‍ സുമാ ദേവി, എം.എസ് സുരേഷ് ബാബു, പി.ഡി ദിനേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.