Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തും.
30/03/2019
വൈക്കത്തെ ഇടതുപക്ഷ അഭിഭാഷകരുടെ സംയുക്ത കണ്‍വന്‍ഷന്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.


വൈക്കം: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.എന്‍ വാസവന്റെ വിജയത്തിനായി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും അഭിഭാഷകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള കാലജാഥക്ക് സ്വീകരണം നല്‍കുവാനും വൈക്കത്തെ ഇടതുപക്ഷ അഭിഭാഷകരുടെ സംയുക്ത കണ്‍വന്‍ഷന്‍ തീരുമാനിച്ചു. എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ആര്‍.ഗഗനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഭിഭാഷകരായ അജിതന്‍ നമ്പൂതിരി, കെ.പ്രസന്നന്‍, പി.വി പ്രകാശന്‍, പി.ആര്‍ പ്രമോദ്, എ.മനാഫ്, ജി.ഷീബ, എം.ജി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ചന്ദ്രബാബു എടാടന്‍ (പ്രസിഡന്റ്), തോമസ് സി.കാട്, സോജാ രാജേഷ്, മധുസൂദനന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ പ്രമോദ് (കണ്‍വീനര്‍), ടി.എസ് ബിജു, വേണു (ജോയിന്റ് കണ്‍വീനര്‍മാര്‍), എം.പി മുരളീധരന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.