Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തടവുശിക്ഷ വിധിച്ചു.
18/02/2016

പൊട്ടന്‍ചിറക്ക് സമീപമുള്ള ഓട്ടോ ഫാസ്റ്റ് വര്‍ക്ക്‌ഷോപ്പില്‍ നിന്നും മാരുതി സ്വിഫ്‌ററ് ഡിസൈര്‍ കാര്‍ മോഷ്ടിച്ച കേസിലെ നാല് പ്രതികള്‍ക്ക് വൈക്കം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ആര്‍.സുധാകാന്ത് തടവുശിക്ഷ വിധിച്ചു. 2013 ജൂലൈ 20ന് പുലര്‍ച്ചെ രണ്ടിനാണ് കേസിനാസ്പദമായ മോഷണം നടന്നത്. പ്രതികളായ തലയോലപ്പറമ്പ് പനച്ചിക്കാലായില്‍ അബ്ദുല്‍ ഷുക്കൂര്‍, അടിയം പുത്തന്‍തറയില്‍ പ്രസൂണ്‍ പ്രദീപ്, തിരുവഞ്ചൂര്‍ ചിറക്കരോട്ട് ശശികുമാര്‍, മൂത്തേടത്തുകാവ് മുല്ലശ്ശേരി കോളനിയില്‍ അനില്‍കുമാറിന്റെ മകന്‍ അഖില്‍ എന്നിവരെയാണ് രണ്ട് വര്‍ഷം കഠിനതടവിനും 7000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. വൈക്കം സി.ഐ ആയിരുന്ന കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവം നടന്ന് രണ്ടാം ദിവസം തന്നെ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.രാജേഷ് ഹാജരായി.