Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവധിക്കാല സര്‍ഗ്ഗോത്സവ പഠനക്യാമ്പ് തുടങ്ങി.
29/03/2019
തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സംഘടിപ്പിച്ച അവധിക്കാല സര്‍ഗ്ഗോത്സവ പഠനക്യാമ്പ് കോട്ടയം സി.കെ.എം.എസ് കോളേജ് റിട്ട.എച്ച്.ഒ.ഡി. ഡോ. എസ്.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തോട്ടകം സി.കെ.എം.യൂ.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അവധിക്കാല സര്‍ഗ്ഗോത്സവ പഠനക്യാമ്പ് തുടങ്ങി. കോട്ടയം സി.കെ.എം.എസ് കോളേജ് റിട്ട. എച്ച്.ഒ.ഡി ഡോ. എസ്.ശിവദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എസ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എന്‍.ഗോപാലകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് അഞ്ജു മോഹന്‍, എം.ഡി ബാബുരാജ്, ജോസ് കോനാട്ട്, പി.ആര്‍ രാമചന്ദ്രന്‍, ഡോ.ഇ.എസ് രമേശന്‍, സുരേന്ദ്രന്‍ എഴുപുന്ന, ടി.പി കലാധരന്‍, യു.കെ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.