Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക നാടകദിന ആഘോഷം ശ്രദ്ധേയമായി.
29/03/2019
നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നാടകദിന സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ.ഷൈലജ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മനുഷ്യന്റെ സാമൂഹ്യ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ നാടകം വഹിച്ച പങ്കിനെ ഓര്‍മപ്പെടുത്തിക്കൊണ്ട് വൈക്കത്ത് നടന്ന ലോക നാടകദിന ആഘോഷം ശ്രദ്ധേയമായി. നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നാടകനടത്തവും നാടകരാവും വേറിട്ട കാഴ്ചയായി. നാടകദിന സമ്മേളനം നാടക് സംസ്ഥാന സെക്രട്ടറി ജെ.ഷൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ ഷിബു അധ്യക്ഷത വഹിച്ചു. മാല കാലാക്കല്‍, ഡി.ശശിധരന്‍, സി.കെ അജയന്‍, സാബു എം.രാമന്‍, കെ.എസ് സോമശേഖരന്‍ നായര്‍, സി.പി വേണു, പി.എം യേശുദാസ്, വൈക്കം നരേന്ദ്രബാബു, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നാടക രാവില്‍ മത്തായിയുടെ മരണം, ആത്മഹത്യാമുനമ്പ്, രാത്രി കാവല്‍ എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചു.