യുവജന സ്ക്വാഡ് ഇറങ്ങും
29/03/2019
വൈക്കം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായി യുവജന സ്ക്വാഡ് ഇറങ്ങുവാന്‍ യു.ഡി.എഫ് നിയോജക മണ്ഡലം യുവജന കണ്വന്ഷന് തീരുമാനിച്ചു. തലയോലപ്പറമ്പില്‍ ചേര്‍ന്ന കണ്വന്ഷന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ റെജി ആറാക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ.സനീഷ് കുമാര്‍, പി.വി പ്രസാദ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, യു.ഡി.വൈ.എഫ് നിയോജക മണ്ഡലം ചെയര്മാന് സോണി സണ്ണി, റെജി മേച്ചേരി എന്നിവര്‍ പ്രസംഗിച്ചു.