Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 31നു വൈക്കത്ത് പര്യടനം നടത്തും.
29/03/2019

വൈക്കം: കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ 31നു വൈക്കത്ത് പര്യടനം നടത്തും. രാവിലെ എട്ടിന് ബോട്ടുജെട്ടി മൈതാനിയില്‍ മണ്ഡലം പര്യടനത്തിന്റെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. നിയോജകമണ്ഡലത്തിലെ വൈക്കം ടൗണ്‍, ടി.വി പുരം, തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം. തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതിന് വെള്ളൂര്‍, തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം എന്നീ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ അക്കരപ്പാടം ശശി, വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.പി.പി സിബിച്ചന്‍, കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍ എന്നിവര്‍ അറിയിച്ചു.