Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
28/03/2019

തലയോലപ്പറമ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ വിജയത്തിനായുള്ള തലയോലപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ.ആര്‍ ഓഡിറ്റോറിയത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ വി.ടി ജെയിംസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അക്കരപ്പാടം ശശി, കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, കെ.പി.സി.സി അംഗം അഡ്വ. പി.വി.സത്യന്‍, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, മണ്ഡലം കണ്‍വീനര്‍ അഡ്വ. ആന്റണി കളമ്പുകാടന്‍, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, ജയ് ജോണ്‍ പേരയില്‍, ബഷീര്‍ പുത്തന്‍പുര, വി.ജി മോഹനന്‍, ശശിധരന്‍ വളവേലി, എം.അനില്‍കുമാര്‍, വിജയമ്മ ബാബു എന്നിവര്‍ പ്രസംഗിച്ചു. വി.ടി ജെയിംസ് ചെയര്‍മാനായും അഡ്വ. ആന്റണി കളമ്പുകാടന്‍ കണ്‍വീനറുമായി 50 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.