Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശില്‍പശാല സംഘടിപ്പിച്ചു.
18/02/2016

ഉദയനാപുരം കൃഷിഭവന്‍ വഴി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സസ്യസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. കുമരകം കാര്‍ഷികഗവേഷണകേന്ദ്രത്തിലെ അസോസിയേററ് പ്രൊഫ. അംബികാദേവി ക്ലാസ് എടുത്തു. കൃഷി ഓഫീസര്‍ വി.എം സീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കേരഗ്രാമം അപ്പക്‌സ് ബോഡി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.