സൂര്യാഘാതം ഏറ്റു
28/03/2019
വൈക്കം: മറവന്തുരുത്തില് രണ്ടു പേര്‍ക്ക് സൂര്യാഘാതമേറ്റു. ടി.വി പുരം പടിഞ്ഞാറെ ചാണിയില്‍ സന്തോഷ്, തുരുത്തുമ്മ രത്നശ്രീയില് സാബു (47) എന്നിവര്‍ക്കാണ് സൂര്യാഘാതം ഏറ്റത്. കുലശേഖരമംഗലത്ത് നാളികേരം പൊതിക്കുന്നതിനിടയിലാണ് സന്തോഷിനു പൊള്ളല്‍ ഏറ്റത്. ടിവിപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കക്കയുമായി റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണ് കൂലിപ്പണികാരനായ സാബുവിനു പൊള്ളല്‍ ഏറ്റത്. തുടര്‍ന്ന് തലയോലപ്പറമ്പ് മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സ തേടി.