Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊന്നാടയണിയിച്ചാദരിച്ചു.
27/03/2019
നാടകരംഗത്തെ മികച്ച പിന്നണി ഗായകനുള്ള 2017-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് സന്തോഷ് കുമാറിനെ നാടക, സിനിമ പ്രവര്‍ത്തകന്‍ പി.ബാലചന്ദ്രന്‍ പൊന്നാടയണിയിച്ചാദരിക്കുന്നു.

വൈക്കം: ലോകനാടക ദിനത്തോടനുബന്ധിച്ച് ഇപ്റ്റ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് നാടക രംഗത്തെ മികച്ച പിന്നണി ഗായകനുള്ള 2017-ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും വൈക്കം സ്വദേശിയുമായ സന്തോഷ് കുമാറിനെ പ്രശസ്ത നാടക, സിനിമ പ്രവര്‍ത്തകന്‍ പി.ബാലചന്ദ്രന്‍ പൊന്നാടയണിയിച്ചാദരിച്ചു. ചടങ്ങില്‍ ഇപ്റ്റ സംസ്ഥാന സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ്, അഡ്വ. കെ.പ്രസന്നന്‍, ഇപ്റ്റ മണ്ഡലം പ്രസിഡന്റ് കെ.രമേശന്‍, സെക്രട്ടറി സി.പി ലെനിന്‍, വൈക്കം നാണപ്പന്‍, സിന്ധു മധുസൂദനന്‍, പി.സോമന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.