Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല കൂവം കൊച്ചിളംകാവ് ദേവീക്ഷേത്രത്തിലെ 6-ാമത് ശ്രീമദ് ഭാവഗവത സപ്താഹയജ്ഞം 29 മുതല്‍ ഏപ്രില്‍ 5 വരെ
27/03/2019

വൈക്കം: ഉല്ലല കൂവം കൊച്ചിളംകാവ് ദേവീക്ഷേത്രത്തിലെ 6-ാമത് ശ്രീമദ് ഭാവഗവത സപ്താഹയജ്ഞം 29 മുതല്‍ ഏപ്രില്‍ 5 വരെ നടത്തും. ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തില്‍ വൈകിട്ട് 5ന് ചേന്തുരുത്ത് ഭജനമഠത്തില്‍ നിന്ന് വിഗ്രഹഘോഷയാത്ര നടത്തും. വൈകിട്ട് 6.45ന് ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം യജ്ഞശാലയിലെ ഭദ്രദീപപ്രകാശനം വൈക്കം മഹാദേവ ക്ഷേത്ര മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കും. അമ്പലപ്പുഴ സുകുമാരന്‍ നായര്‍ യജ്ഞാചാര്യനാണ്. ഗ്രന്ഥസമര്‍പ്പണം മനശ്രീഗ്രാമം ആരോഗ്യനികേതന്‍ ആശ്രമത്തിലെ ഡോ.റഹിം ആപ്പാഞ്ചിറ നിര്‍വഹിക്കും. 31ന് വൈകിട്ട് 3 മണിക്ക് പിതൃപൂജയും, ഏപ്രില്‍ 2ന് വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും, ഏപ്രില്‍ 3ന് രുഗ്മിണിസ്വയംവര പൂജയും, വൈകിട്ട് 5 മണിക്ക് സര്‍വ്വൈശ്വര്യ പൂജയും 4ന് രാവിലെ 10ന് കുചേലഗതിയും 5ന് രാവിലെ 10ന് ഭാഗവതപാരായണ സമര്‍പ്പണവും അവഭ്യഥസ്‌നാന ഘോഷയാത്രയും നടത്തും.