Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിലെ മീനഭരണി തിരുവുത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ നടത്തും.
27/03/2019

വൈക്കം: വൈക്കപ്രയാര്‍ തോട്ടാറമിറ്റം മഹാദേവീക്ഷേത്രത്തിലെ മീനഭരണി തിരുവുത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ നടത്തും. 31ന് വൈകിട്ട് 5ന് കുലവാഴപുറപ്പാട്. ഏപ്രില്‍ 1ന് രാവിലെ 9ന് കലശാഭിഷേകം, ഉച്ചയ്ക്ക് 1ന് പ്രസാദം ഊട്ട്, വൈകിട്ട് 5.40ന് കൊടിക്കൂറ സമര്‍പ്പണം, കൊടിക്കയര്‍ സമര്‍പ്പണം, 6.30ന് ദീപാരാധന തുടര്‍ന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാരുമാത്ര ഡോ.വിജയന്‍ തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ്, 7.30ന് ഭക്തിഗാനസുധ, 9ന് തിരുവാതിരകളി. 2ന് രാവിലെ 9ന് കലശാഭിഷേകം വൈകിട്ട് 7ന് തിരുവാതിരകളി, 7.40ന് ഡാന്‍സ്, 8.30ന് ഓട്ടന്‍തുള്ളല്‍. 3ന് രാവിലെ 9ന് കലശാഭിഷേകം, വൈകിട്ട് 7.15ന് ഡാന്‍സ്, 8.05ന് നാടോടിനൃത്തം, 8.30ന് ഭക്തിഗാനമേള. 4ന് വൈകിട്ട് 6.30ന് താലപ്പൊലി, 7.15ന് ഭരതനാട്യം, 8ന് കഥാപ്രസംഗം. 5ന് വൈകിട്ട് 7ന് കുംഭകുടം, താലപ്പൊലിവരവ്, 9ന് കൊല്ലം അയന നാടകവേദിയുടെ അവനവന്‍ തുരുത്ത് നാടകം. 6ന് വൈകിട്ട് 3ന് ഗജപൂജ, ആനഊട്ട്, തുടര്‍ന്ന് പകല്‍പൂരം-ദേവനൃത്തം-കുടമാറ്റം, 7ന് ദേശതാലപ്പൊലി വരവ്, തുടര്‍ന്ന് വിശേഷാല്‍ പുഷ്പാഭിഷേകം രാത്രി 9.30ന് വലിയവിളക്ക്, വലിയകാണിക്ക, പള്ളിവേട്ട, വലിയഗുരുതി, പള്ളിനിദ്ര. 7ന് ആറാട്ട് മഹോത്സവത്തില്‍ വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, 5.30ന് കടവിലെ ആറാട്ടിനും അമൃതഭോജനത്തിനും ശേഷം വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തിരിച്ചെഴുന്നള്ളിപ്പ്, 8ന് കൊടിയിറക്ക്, അകത്തെഴുന്നള്ളിപ്പ്, പഞ്ചവിംശതികലശാഭിഷേകം എന്നിവയും നടക്കും.