Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കളമെഴുത്തും പാട്ടിന് ഭക്തിനിര്‍ഭരമായ തുടക്കം.
27/03/2019
തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭദ്രകാളിയുടെ കളം വരച്ച് കളംപാട്ട് നടത്തുന്നു.

വൈക്കം: ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കളമെഴുത്തും പാട്ടിന് ഭക്തിനിര്‍ഭരമായ തുടക്കം. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങാണ് തെക്കേമുറ്റത്ത് ഭദ്രകാളിയുടെ വിവിധ ഭാവങ്ങള്‍ വരച്ച് പൂജയും കളംപാട്ടും. ഓരോ ദിവസവും ഓരോ ഭാവങ്ങളാണ് വരച്ച് പൂര്‍ത്തിയാക്കുന്നത്. ആചാര്യന്‍ മുല്ലശ്ശേരി മഠം ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് കളമെഴുത്തും പാട്ടും. മീനഭരണി ദിവസം ഏപ്രില്‍ 7ന് ഭദ്രകാളിയുടെ 16 കരങ്ങളോടുകൂടിയ വലിയ കളം വരയ്ക്കും. രാത്രി 12ന് നടക്കുന്ന വടക്കുപുറത്ത് വലിയ ഗുരുതിയും പ്രധാന ചടങ്ങാണ്. വണികവൈശ്യ സംഘം മുത്താരമ്മന്‍ കാവിന്റെ നേതൃത്വത്തിലാണ് വില്‍പ്പാട്ട്. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് കെ.പുരുഷോത്തമന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, കെ.കെ പത്മനാഭന്‍, എസ് ധനഞ്ജയന്‍, അമ്മിണി ശശി, കെ.ബാബു, കെ.പുരുഷന്‍, എം.ടി അനില്‍കുമാര്‍, ടി.ശിവന്‍, സി.പഴനിയപ്പചെട്ട്യാര്‍, കെ.ചന്ദ്രശേഖരന്‍, വി.ജയന്‍, കെ.സുന്ദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.