Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി.
27/03/2019
കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന്റെ മുന്നോടിയായുള്ള കുലവാഴ പുറപ്പാട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാരംഭം കുറിച്ച് നടന്ന കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിലെ പ്രധാന ഭാഗങ്ങള്‍ കെട്ടി അലങ്കരിക്കുന്നതിനുള്ള വാഴക്കുലകളും നാളികേരക്കുലകളും മറ്റ് അലങ്കാര സാധനങ്ങളും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേഗോപുര നടയില്‍ നിന്നും പുറപ്പെട്ട കുലവാഴ പുറപ്പാടിന് താലപ്പൊലിയും വാദ്യമേളങ്ങളും മുത്തുകുടകളും അകമ്പടിയായി. ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ബി.ആര്‍ രാധാകൃഷ്ണന്‍, കെ.കെ പത്മനാഭന്‍, കെ.ബാബു, പഴനിയപ്പചെട്ട്യാര്‍, എം.ടി അനില്‍ കുമാര്‍, ടി.ശിവന്‍, അമ്മിണി ശശി, കെ.പുരുഷന്‍, കെ.സുന്ദരന്‍, കെ.ചന്ദ്രശേഖരന്‍, വി.ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്ക് തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരി, വെളിച്ചപ്പാട് എം.ജയന്‍ എന്നിവര്‍ കാര്‍മ്മികരായി. എല്ലാ ദിവസവും കളമെഴുത്തുംപാട്ടും പ്രധാന ചടങ്ങാണ്. ഏപ്രില്‍ 7ന് മീനഭരണി ആഘോഷിക്കും. രാവിലെ 6ന് കുംഭാഭിഷേകം, 10ന് സംഗീതകച്ചേരി, വൈകിട്ട് 5ന് കുംഭകുടം, താലപ്പൊലി വരവ്, 8ന് എതിരേല്‍പ്പ്, വില്‍പ്പാട്ട്, രാത്രി 11.30ന് വലിയകാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവ നടക്കും.