Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപ്പര്‍ കുട്ടനാടിന്റെ നെല്ലറയായ വെച്ചൂര്‍ പഞ്ചായത്തില്‍ നെല്‍വയല്‍ നികത്താന്‍ നീക്കം.
26/03/2019

വൈക്കം: അപ്പര്‍ കുട്ടനാടിന്റെ നെല്ലറയായ വെച്ചൂര്‍ പഞ്ചായത്തില്‍ നെല്‍വയല്‍ നികത്താന്‍ നീക്കം. പഞ്ചായത്ത് ആറാം വാര്‍ഡിലെ അച്ചിനകം പാടശേഖരം മണ്ണിട്ട് നികത്താന്‍ സ്വകാര്യവ്യക്തി നടത്തിയ ശ്രമം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. റോഡിന്റെ വശങ്ങളിലെ ഏക്കര്‍ കണക്കിന് നെല്‍വയലുകളാണ് ഭൂമാഫിയ വിലയ്ക്കുവാങ്ങി ക്രമേണ നികത്തുന്നതിന് വേണ്ടി ഇട്ടിരിക്കുന്നത്. ഇപ്പോള്‍ ഈ നിലങ്ങളില്‍ പാട്ടത്തിന് കൃഷിയിറക്കുകയാണ് കര്‍ഷകര്‍. പ്രളയാനന്തരം ഏക്കറിനു 30 ക്വിന്റല്‍ നെല്ലുവരെ ഈ പാടശേഖരത്തില്‍ നിന്നും ലഭിച്ചിരുന്നു. നിലം നികത്തുന്നതില്‍ പ്രതിഷേധിച്ച് സി.പി.ഐ എം.എല്‍ റെഡ് ഫഌഗ് വെച്ചൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടികുത്തി സമരം നടത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിച്ചുകൊണ്ടുള്ള നിലം നികത്തല്‍ റവന്യൂ-കൃഷി വകുപ്പ് അധികാരികളുടെ ഒത്താശയോടെയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരള സംസ്ഥാന കര്‍ഷക സംഘടന സംസ്ഥാന കമ്മിറ്റി അംഗം സി.എസ് രാജു പറഞ്ഞു. നിലം നികത്താനുള്ള നീക്കം അടിയന്തിരമായി തടഞ്ഞ് റവന്യൂ-കൃഷിവകുപ്പ് അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വെച്ചൂര്‍ വില്ലേജ് ഓപീസ് പടിക്കല്‍ സമരം ആരംഭിക്കുമെന്നും ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ജോസഫ് പരിയാരത്തുകുളം, സുഗതപ്പന്‍, പീതാംബരന്‍, സാബു തോട്ടുചിറ, ശശി കളത്തിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.