Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പല്ലാട്ട് തോട്ടിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ പള്ളിപ്രത്തുശ്ശേരി ബ്രാഞ്ച് കമ്മിറ്റി
26/03/2019

വൈക്കം: പള്ളിപ്രത്തുശ്ശേരി പല്ലാട്ട് തോട്ടിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്ന് സി.പി.ഐ പള്ളിപ്രത്തുശ്ശേരി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മഹാപ്രളയത്തില്‍ നീരൊഴുക്ക് നഷ്ടപ്പെട്ട് ഈ പ്രദേശമാകെ മുങ്ങിപ്പോകുകയും നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഇതിന്റെ ദുരിതം അനുഭവിക്കുകയും ചെയ്തിരുന്നു. തോടിന്റെ ഉള്ളിലേക്കിറക്കി നിയമവിരുദ്ധമായിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. അനധികൃതവും അശാസ്ത്രീയവുമായ ഈ നിര്‍മ്മാണം തുടര്‍ന്നാല്‍ പ്രദേശം കടുത്ത പ്രതിസന്ധിയില്‍ അകപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇറിഗേഷന്‍ വകുപ്പിന്റെയോ, പഞ്ചായത്തിന്റെയോ അനുമതി ഇല്ലാതെയാണ് നിര്‍മ്മാണം നടക്കുന്നത്. ഇതിനെതിരെ ശബ്ദിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സമീപനമാണ് നടത്തുന്നത്. വില്ലേജ്, പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഈ അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന് യോഗം ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു.